
ചെല്ലാനം മറുവ്വക്കാട് പാടശേഖരത്തിലെ പടവ് നിവാസികളായ 100-ഇൽ പരം കുടുംബങ്ങൾ ഓരു വെള്ള ഭീഷണിയിൽ ആണ് കാലങ്ങളായി ജീവിക്കുന്നത്. സ്വാഭാവികമായി ഉണ്ടാവുന്ന കായലിലെ ഓരു വെള്ളത്തിന്റെ ഏറ്റ-ഇറക്കം നിയന്ത്രിക്കാനുള്ള സംവിധാനം നമ്മുടെ നാട്ടിൽ നൂറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിച്ചട്ടുണ്ട്. പാടശേഖരങ്ങളോട് ചേർന്നുള്ള പത്താഴങ്ങളാണവ. പത്താഴങ്ങൾ നിയന്ത്രിക്കുന്നത് കൃഷി ആവശ്യങ്ങൾക്ക് മാത്രമല്ല. പ്രദേശത്ത് വേലിയേറ്റം, വേലിയിറക്കം എന്നീ പ്രതിഭാസത്തെ മനുഷ്യ വാസത്തിന് അനുയോജ്യമായ വിധം ക്രമീകരിക്കുന്നതിനും കൂടിയാണ്, പൊക്കാളി കൃഷിക്ക് മാത്രമല്ല. എന്നാൽ ഇന്ന് കാര ചെമ്മീൻ കോൺട്രാക്ടർമാർ അമിത ലാഭ കൊതിയോടെ കൂടുതൽ വെള്ളം പാടശേഖര പ്രദേശത്ത് കെട്ടി നിർത്താൻ ശ്രമിക്കുന്നതിന്റെ ഫലമായി ഓരു വെള്ള പ്രശ്നം വഷളാകുന്നു. അതുകൊണ്ട് തന്നെ ചെല്ലാനത്തെ പാടശേഖരങ്ങളെ സംബന്ധിച്ച് ഇത് മനുഷ്യ നിർമ്മിത പ്രശ്നമാണ്.
ഈ മനുഷ്യ അവകാശ വിഷയത്തിൽ ചെല്ലാനം ഗ്രാമ പഞ്ചായത്ത് കാലങ്ങളായി നിഷ്ക്രീയത്തം പാലിച്ച് വരുകയാണ്. പ്രദേശത്തെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളും പാടശേഖരങ്ങളിൽ വെള്ളത്തിന്റെ ലെവൽ ക്രമീകരിച്ച് ഒരു അളവിന് കൂടുതൽ പോകില്ല എന്ന് ഉറപ്പ് വരുത്തുന്ന പ്രായോഗികമായതും നിശ്ചയമായതും ആയ കാര്യങ്ങൾ ചെയ്യാൻ അവരുടെ അധികാര സ്ഥാനങ്ങൾ പ്രയോഗിക്കാൻ തയ്യാറാകുന്നില്ല. ജനങ്ങളെ കബളിപ്പിച്ച് നടക്കുകയാണ് ഇവർ ഈ കാര്യത്തിൽ ചെയ്ത് വരുന്നത്. കാര ചെമ്മീൻ കോൺട്രാക്ടർമാരുടെ ലാഭ കൊതിയിൽ പങ്ക് പറ്റുന്ന ഈ പാർട്ടികൾ ജന നന്മ അവഗണിക്കുന്നു.
ചെല്ലാനം മറുവ്വക്കാട് അടിയന്തരമായി ഈ പ്രശ്നം പരിഹരിച്ചില്ല എങ്കിൽ, V4 Kochi പ്രതികരണങ്ങളിലേക്ക് കടക്കും.








